സൈബർ ക്രൈം പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടത് ആസൂത്രിതം, ഹരിയാന സർക്കാര്‍

ചണ്ഡീഗഡ്.ഹരിയാന നൂഹ് ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ആക്രമണം,തെളിവുകൾ നശിപ്പിക്കുവാൻ വേണ്ടി എന്ന് സർക്കാർ. കഴിഞ്ഞ ഏപ്രിലിൽ ഏതാണ്ട് 100 കോടിയിലേറെ വരുന്ന സൈബർ തട്ടിപ്പ് കണ്ടെത്തിയിരുന്നു.ഈ രേഖകൾ നശിപ്പിക്കുവാനുള്ള ശ്രമമാണ് ആക്രമണത്തിന്റെ മറവിൽ നടത്തിയതെന്നും ഹരിയാന സർക്കാർ.സംഘർഷം നടന്ന ഗുരുഗ്രാമിലും നൂഹിലും സിപിഐ സംഘം സന്ദർശനം നടത്തും.സംഘത്തിൽ എം.പിമാരായ ബിനോയ് വിശ്വവും പി സന്തോഷ് കുമാറും. അതേസമയം നൂഹിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന നടപടി തുടരുകയാണ്.

തിങ്കളാഴ്ച നൂഹിലുണ്ടായ സംഘർഷത്തിൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ഈ ആക്രമണം ആസൂത്രിതമാണെന്നാണ് ഹരിയാന സർക്കാരിന്റെ വെളിപ്പെടുത്തൽ.അക്രമികൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമിട്ടിരുന്നു.സ്റ്റേഷൻ ആക്രമിക്കുകയും തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.കഴിഞ്ഞ ഏപ്രിൽ ഏതാണ്ട് 100 കോടിയിലേറെ വരുന്ന സൈബർ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളുടെ 320 ഓളം വരുന്ന ഒളിത്താവളങ്ങളിൽ റെയ്ഡ് നടത്തുകയും 65 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ ഈ രേഖകൾ നശിപ്പിക്കുവാനുള്ള ശ്രമമാണ് ആക്രമണത്തിന്റെ മറവിൽ നടത്തിയത് എന്നാണ് സർക്കാരിന്റെ വെളിപ്പെടുത്തൽ. സംഘർവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നു വരുകയാണ്.

ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളും അത് പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പോലീസ്. തുടരുന്നു.നൂഹിലെ കർഫ്യൂനും ഇളവ് ഏർപ്പെടുത്തി.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് കർഫ്യൂന് ഇളവ് ഏർപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.അതേസമയം സംഘർഷം ഉണ്ടായ ഗുരുഗ്രാമിലും നൂഹിലും സിപിഐയുടെ നാലംഗസംഘം ഇന്ന് സന്ദർശനം നടത്തും.സംഘത്തിൽ ബിനോയ് വിശ്വവും പി സന്തോഷ് കുമാറുമുണ്ട്.ഒരു ദിവസത്തെ സന്ദർശനമാണ് നടത്തുന്നതെന്നും പ്രദേശത്തെ സാഹചര്യം നേരിൽ മനസ്സിലാക്കാൻ ആണെന്നും സി പി ഐ എം.പി പി സന്തോഷ് കുമാർ പറഞ്ഞു.

മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ നിർദ്ദേശത്തെ തുടർന്നുള്ള ഹരിയാനയിലെ പൊളിക്കൽ നടപടി തുടരുന്നു..നൂഹിലെ അനധികൃത നിർമ്മാണങ്ങളാണ് പൊളിക്കുന്നത്.

Advertisement