നൂഹ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം തുടരുന്നു

Advertisement

;ചണ്ഡീഗഡ്. ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം തുടരുന്നു. ഉത്തർപ്രദേശിലും ദില്ലിയിലും ഹരിയാനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം പോലീസ് ഏർപ്പെടുത്തി.ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പുതിയ അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം സംഘർഷത്തിന് ദിവസങ്ങൾക്കു മുൻപ് ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി ഉയർത്തിയുള്ള വീഡിയോകൾ മറ്റൊരു വിഭാഗം പങ്കുവെച്ചതായി റിപ്പോർട്ട്.ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നും സൂചന.ഒരു വിഭാഗം നടത്തിയ യാത്രയെ സംബന്ധിച്ചുള്ള വിശദവിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ 116 പേരെ റിമാന്റ് ചെയ്തു. 190 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. ചില പ്രദേശങ്ങളിൽ ഇൻറർനെറ്റിന്റെ താൽക്കാലിക നിരോധനവും നിരോധനാജ്ഞയും തുടരുകയാണ്

Advertisement