ഗുരുഗ്രാമിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന നിരോധിച്ചു

Advertisement

ഗുരുഗ്രാം.ഹരിയാനയിലെ ഗുരുഗ്രാമിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന നിരോധിച്ചു.ജില്ലാ മജിസ്ട്രേറ്റ് നിഷാന്ത് യാദവ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇന്ന് ഗുരുഗ്രാമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഇന്നലെ ഗുരുഗ്രാമിലെ സംഘർഷത്തിൽ ആൾക്കൂട്ടം റസ്റ്റോറന്റിന് തീയിട്ടു.

ബാദ്ഷാപൂരിലാണ് സംഘർഷം ഉണ്ടായത്.നൂഹിലുണ്ടായ സംഘർഷത്തിൽ 2 പോലീസുകാർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി.അക്രമികൾ ആരാധനാലയങ്ങൾക്ക് നേരെയും വ്യാപക ആക്രമണം നടത്തിയതായി റിപ്പോർട്ട്.സംഘർഷവുമായി ബന്ധപ്പെട്ട 80 ഓളം പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഒരു വിഭാഗം നടത്തിയ റാലിക്ക് നേരെ മറ്റൊരു വിഭാഗം കല്ലേറ് നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്

Advertisement