നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ഇടുക്കി. നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി, സന്യാസിയോട് കുന്നത്തുമലയിൽ അനില രവീന്ദ്രൻ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ചയാണ് വിദ്യാർത്ഥികൾ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ൽ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ബൈക്ക്
കണ്ടെത്തി. പിന്നാലെ മൃതദേഹങ്ങളും ലഭിച്ചു.

കാൽ തെന്നി താഴേക്കുവീണതയാണ് പ്രാഥമിക നിഗമനം.അനില പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്.

മൃതദേഹം പോസ്റ്റുമോട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. നെടുങ്കണ്ടം പോലീസ് ആസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement