കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 3 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ. കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 3 സൈനികർക്ക് വീരമൃത്യു.കൊല്ലപ്പെട്ട സൈനികരിൽ നിന്ന് നാല് എകെ 47 തോക്കുകൾ ഭീകരർ തട്ടിയെടുത്തു. കുൽഗാമിലെ ഹലൻ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ സൈന്യം ഇന്നലെ പുലർച്ചയാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്.തുടർന്നാണ് ഭീകരർ സൈനികർക്കു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.പ്രദേശത്ത് ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം.

കുൽഗാമിലെ ഹലൻ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ സൈന്യം ഇന്നലെ പുലർച്ചയാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്.ഇതിനിടയിലാണ് സൈനികർക്ക് നേരെ ഭീകരർ വെടിവെപ്പ് നടത്തിയത്. ഭീകരനുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു.കൊല്ലപ്പെട്ട സൈനികരിൽ നിന്ന് നാല് എകെ 47 തോക്കുകൾ ഭീകരർ തട്ടിയെടുത്ത് വനമേഖലയ്ക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം.വനമേഖല കേന്ദ്രീകരിച്ച് കൂടുതൽ സൈനികരെ ഉൾപ്പെടുത്തി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് സൈന്യം.പിർ പഞ്ചൽ റേഞ്ച് വഴിയാണ് സംഘം ഈ മേഖലയിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.

ഏപ്രിൽ, മെയ് മാസങ്ങളിൽ പൂഞ്ച്, രജൗരി ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പത്തോളം സൈനികർ കൊല്ലപ്പെട്ടിരുന്നു. അതേസമയം ലഷ്കർ ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ജമ്മു കാശ്മീർ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീനഗറിലെ നാതിപോര മേഖലയിൽ നിന്നാണ് മൂന്ന് ഭീകരരെ പിടികൂടിയത്.ഇവരിൽ നിന്ന് മൂന്ന് ഗ്രനേഡുകൾ, 10 പിസ്റ്റളുകൾ, 25 എകെ 47 തോക്കും പോലീസ് പിടിച്ചെടുത്തു.ശ്രീനഗറിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി

Advertisement