എൻഡിഎ സർക്കാർ 2024 ലും മടങ്ങി വരും ,നരേന്ദ്രമോദി

ന്യൂഡെല്‍ഹി . എൻ.ഡി.എ സർക്കാർ 2024 ലും മടങ്ങി വരും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.ഡി.എ യോഗത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുടുംബാധിപത്യ പാർട്ടികളുടെ അജണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു. രാജ്യത്ത് വികസനവും ക്ഷേമവും ഉറപ്പാക്കാൻ സാധിച്ചത് ഇപ്പോഴത്തെ സർക്കാരിനാണ്. ഇത് രാജ്യത്തെ ജനങ്ങൾക്ക് അറിയാം. പ്രതിപക്ഷത്തെ പ്രധാനമന്ത്രി നിശിതമായ് വിമർശിച്ചു. രാജ്യത്തെ ജനങ്ങൾക്ക് അർഹതപ്പെട്ട വികസനം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾക്ക് ഒളിച്ചോടാനാകില്ല. പ്രതിപക്ഷം പറയുന്ന വികസനം അവരുടെ പാർട്ടിയുടെയോ കുടുമ്പത്തിന്റെയോ ആണ് , രാജ്യത്തിന്റെത് അല്ല. സ്വന്തം അണികളെ കൊല്ലുന്നവനൊപ്പം കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിയ്ക്കുന്നതാണ് ചിലപാർട്ടികളുടെ രാഷ്ട്രിയം. സ്വന്തം അണികളെ കൊല്ലുന്ന പാർട്ടിയോടൊപ്പം കൂട്ടു കൂടുന്ന പാർട്ടികൾ അണികളെ വഞ്ചിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

Advertisement