ഉമ്മൻചാണ്ടിയുടെ പല ശീലങ്ങളും താൻ ജീവിതത്തിൽ പകർത്തി,കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം. ഉമ്മൻചാണ്ടി അഴിമതിക്കാരനായിരുന്നില്ലെന്നും സോളാർ കേസിൽ സിബിഐക്ക് താൻ നൽകിയ മൊഴിയിലും അത് പറഞ്ഞുവെന്നും കെബി ഗണേഷ്കുമാര്‍ എംഎല്‍എ

അച്ഛൻ മരിക്കും മുൻപ് ഉമ്മൻചാണ്ടി അഴിമതി നടത്തില്ലെന്ന് പറഞ്ഞിരുന്നു. കേരള കോൺഗ്രസിനെ പിളർത്താൻ ശ്രമിച്ചത് പോലും കോൺഗ്രസിനോടുള്ള സ്നേഹംകൊണ്ട് ആണ്.

ഉമ്മൻചാണ്ടിയുടെ പല ശീലങ്ങളും താൻ ജീവിതത്തിൽ പകർത്തി. ഏതൊരു പരാതിയും വായിച്ചു നോക്കി മറുപടി നൽകുകയും പരിഹാര നിർദ്ദേശങ്ങൾ കുറിച്ചുവെക്കുകയും ചെയ്യുന്ന നേതാവ് ആയിരുന്നു. താൻ ആ ശീലം ഉമ്മൻചാണ്ടിയിൽ നിന്ന് പകർത്തി. ഒരു സമയവും വിശ്രമമില്ലാത്ത നേതാവായിരുന്നു. കോൺഗ്രസിന്റെ ഏറ്റവും വലിയ നഷ്ടമെന്നും കെ.ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു.

Advertisement