പത്തനാപുരം. കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപി ക്കെതിരെ യൂത്ത് കോൺഗ്രസ്

എൽഡിഎഫ് എംഎൽഎ ഗണേഷ്കുമാറും കൊടിക്കുന്നിൽ സുരേഷ് എംപി യും തമ്മിൽ പല അഡ്ജസ്റ്റ്മെൻ്റുകളും ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഗണേഷിനെ ജയിലിലാക്കുമെന്നുവരെ പ്രസംഗിച്ച കൊടിക്കുന്നില്‍ നയം മാറ്റിയത്രേ.

ഗണേഷ് കുമാർ എംഎൽഎയെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ പ്രസംഗത്തിനെതിരെയാണ് വിമർശനം.എംപിക്കെതിരെ കെ.പി.സി.സി യിൽ പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി

പ്രസ്താവന തിരുത്തിയില്ലെങ്കിൽ എംപിയെ ബഹിഷ്കരിക്കുമെന്നും യൂത്ത് കോൺഗ്രസ്

കഴിഞ്ഞദിവസം നടന്ന തലവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനത്തിനിടയിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പി ഗണേഷ്കുമാറിനെ വാനോളം പുകഴ്ത്തിയത്. മേഖലയില്‍ ഗണേശനും യൂത്ത്കോണ്‍ഗ്രസ് നേതാക്കളുമായി വലിയപോരു നടന്നുവരികയാണ്. മണ്ഡലത്തിന് പുറത്തുപോലും ഗണേശനെതിരെ യൂകത്ത്കോണ്‍ഗ്രസ് സമരം നടത്തിയിരുന്നു. ചവറയില്‍വച്ച് ഗണേശന്റെ കാര്‍ തടഞ്ഞ് കേടുവരുത്തിയ സംഭവം പോലുമുണ്ടായി.