ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനുരെയുണ്ടായ വധശ്രമത്തിൽനാല് പേരെ അറസ്റ്റ് ചെയ്തു

ന്യൂ ഡെല്‍ഹി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനുരെയുണ്ടായ വധശ്രമത്തിൽ
നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽ വച്ചാണ്
പ്രതികൾ പിടിയിലായത് .പ്രതികളുടെ ആയുധങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .

ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളായ പ്രശാന്ത്, വികാസ് ലോവി ,കൂടാതെ ഹരിയാന കർണൽ സ്വദേശിയായ വികാസ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അംബാല ജില്ലയിലെ ഷാസാദ്പുര്‍ മേഖലയിൽ വച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.വിശദമായ ചോദ്യംചെയ്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.അതേസമയം ആക്രമണത്തിനായി ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.കൂടുതൽ സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം തുടരുന്നു.ബുധനാഴ്ചയായിരുന്നു
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വച്ച് കാറില്‍ സഞ്ചരിക്കവേ ആണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർ ആസാദിനൊപ്പം ഉണ്ടായിരുന്നു.ഇടുപ്പിലാണ് ആസാദിനെ വെടിയേറ്റത്.കാറിൻറെ ചില്ലുകൾ പൂർണമായി തകർന്നു.ഹരിയാന രജിസ്ട്രേഷൻ കാറിൽ എത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്ന് മൊഴി കേസന്വേഷണത്തിൽ നിർണായകമായി

Advertisement