ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടല്‍കൊല, പിടികിട്ടാപ്പുള്ളി ഗുഫ്രാന്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

ലഖ്നൗ.ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. പിടികിട്ടാപ്പുള്ളിയായ ഗുഫ്രാനാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.കൗശാംബി ജില്ലയിലെ മാൻജാൻപൂരിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ഏറ്റുമുട്ടൽ.കൊലപാതകം ഉൾപ്പെടെ 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഗുഫ്രാനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒന്നേകാൽ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിരച്ചിൽ നടത്തുനത്തിനിടെ പൊലീസിനുനേരെ ആദ്യം വെടിവയ്പ്പുണ്ടായെന്നും പ്രത്യാക്രമണത്തിലാണ് ഗുഫ്രാന് വെടിയേറ്റെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Advertisement