പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

പാറശ്ശാല. പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇവിലിംഗ് ജോയി ആണ് മരിച്ചത്. സ്കൂൾ ബാഗിൽ നിന്ന് ആത്മഹത്യ കുറിപ്പെന്ന് സംശയിക്കുന്ന കത്തും പൊലീസ് കത്ത് കണ്ടെത്തി.

ഇന്ന് രാവിലെയാണ് പാറശാല പരശുവയ്ക്കൽ ഭാഗത്ത് റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ലോക്കോപൈലറ്റ്’ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ റെയിൽവേ പൊലീസ് മൃതദ്ദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ട്രാക്കിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബാഗിൽ നിന്നാണ് പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലംകോട്, ഊരമ്പ് സ്വദേശികളായ സുരേഷ്
അക് ഷാൾ ദമ്പതികളുടെ  മകളാണ് മരിച്ച ഇവിലിംഗ് ജോയി. പെൺകുട്ടിയുടെ ബാഗിൽ നിന്ന് തമിഴിൽ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇതിലുള്ളത് തന്റെ അമ്മയുടെ നമ്പർ ആണെന്നും ഇതിൽ വിളിച്ച് മൃതദ്ദേഹം കൈമാറണമെന്നുമാണ് എഴുതിയിട്ടുള്ളത്. സംഭവത്തിൽ പാറശാല പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി

Advertisement