മണിപ്പൂർ കലാപം : കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് നേരെയും ആക്രമണം

ഇംഫാൽ: മണിപ്പൂരിലെ അക്രമണങ്ങൾ അയവില്ലാതെ തുടരുന്നു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിംഗിൻ്റെ ഇംഫാലിലെ വസതിക്ക് നേരയാണ് കഴിഞ്ഞ രാത്രി അക്രമണമുണ്ടായത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ചർച്ചകളുമായി സഹകരിച്ചിരുന്ന സംഘടനകൾ വരെ പരസ്യമായ പോർവിളി ആരംഭിച്ചുകഴിഞ്ഞു. മേയ് 3നു തുടങ്ങിയ കലാപത്തിൽ മരണം ഇതു വരെ 110 കവിഞ്ഞു. ഇതിൽ 20 ൽ ഏറെയും അമിത് ഷായുടെ സന്ദർശനത്തിനുശേഷമാണ് എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വിഷയത്തിൽ ഇതുവരെ ഇടപൊടാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.

Advertisement