വഴി തെറ്റുന്ന എഞ്ചിനീയറിംഗ് പഠനം, രാജ്യത്തെ എഞ്ചിനീയറിംഗ് കോളജുകളിലെ വിദ്യാഭ്യാസ നിലവാരം പരിതാപകരം

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് 2022 പുറത്ത് വിട്ടത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ രാജ്യത്തെ ഇരുനൂറോളം ഉന്നത എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ദയനീയ ചിത്രം വ്യക്തമാകും.

പട്ടികയിലെ ഏറ്റവും മികച്ച കോളജിന് ലഭിച്ചിരിക്കുന്നത്് കേവലം 90.04ശതമാനം സ്‌കോറാണ്. അമ്പതാമത്തെ ഏറ്റവും മികച്ച കോളജിന് ലഭിച്ചതാകട്ടെ 50.11 ശതമാനം സ്‌കോറും. നൂറാമത്തെ എഞ്ചിനീയറിംഗ് വിദ്യാലയത്തിന് ലഭിച്ച സ്‌കോര്‍ 40.14 ശതമാനമാണ്. 200 കോളജുകളുടെ പട്ടികയില്‍ 33.79ശതമാനം സ്‌കോര്‍ ലഭിച്ച കോളജുമുണ്ട്. റാങ്കിംഗിന് അപേക്ഷിക്കുകയും ലഭിക്കാതിരിക്കുകയും ചെയ്ത 1,049 കോളജുകളുടെ കഥ ആര്‍ക്കും സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ. റാങ്കിംഗിന് അപേക്ഷിക്കാത്ത 4,500 കോളജുകളുടെ സ്ഥിതി എത്ര ഭീകരമായിരിക്കും?

ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലാകെ പഠിക്കുന്ന കുട്ടികളുടെ എണ്ണം കേവലം 30,000 മാത്രമാണ്. 11-12 ലക്ഷം കുട്ടികളാണ് ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 100 ഉന്നത കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിച്ചവരുടെ എണ്ണം കേവലം 2.73ശതമാനത്തില്‍ താഴെയാണ്. 0.9ശതമാനത്തിന് മാത്രമാണ് ആദ്യ പത്തില്‍ പ്രവേശനം നേടാനായത്.

തൊഴില്‍ നേടുന്ന സമയത്ത്് വരുന്ന വാര്‍ത്തകളില്‍ ഏഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് വേതനം കിട്ടുന്നുവെന്ന് വാര്‍ത്തകളില്‍ നിറയുന്നത്. ഇത് കുട്ടികളില്‍ നിന്ന് വന്‍ തോതില്‍ ഫീസ് ഈടാക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നാണ് വിലയിരുത്തല്‍. അതേസമയം ഇത് കേവലം ഇന്ത്യന്‍ രൂപയുമായി അമേരിക്കന്‍ ഡോളര്‍ താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കുകള്‍ മാത്രമാണെന്നും വിദ്ഗ്ദ്ധര്‍ പറയുന്നു. വിദേശരാജ്യങ്ങളിലെ ജീവിത ചെലവുകളും മറ്റും ഇവര്‍ കണക്കാക്കുന്നതേയില്ല. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവര്‍ക്ക് ഇതൊരു സാധാരണ വേതനം മാത്രമാണ്.

തലക്കെട്ടുകളില്‍ നിറയുന്ന വന്‍ തുകയില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഇവര്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക. മിക്ക എഞ്ചിനീയറിംഗ് കോളജുകളിലും ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നില്ല. ഇത് ചിലപ്പോള്‍ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം മാത്രമാകും ലഭിക്കുക എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച വിദ്യാഭ്യാസം മിതമായ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാകണം ലക്ഷ്യം.

മിക്ക രക്ഷിതാക്കളും വിദേശത്ത് തങ്ങളുടെ മക്കള്‍ കോടികള്‍ ശമ്പളം വാങ്ങുന്നതും സ്വപ്‌നം കണ്ട് വന്‍ തുക നല്‍കി കുട്ടികളെ കോളജിലേക്ക് അയക്കുകയാണ്. എന്നാല്‍ 100 പേര്‍ക്ക് പോലും ഇത്തരത്തില്‍ സ്വപ്‌നതുല്യമായ ജോലി ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒന്‍പതാം ക്ലാസില്‍ തുടങ്ങുന്ന കോച്ചിംഗും രാജ്യത്ത് വലിയ ലാഭമാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. സീറ്റുകള്‍ കുറയുന്നതോടെ കൂടുതല്‍ കോളജുകള്‍ തുടങ്ങുന്നതും വലിയ സാമ്പത്തിക നേട്ടം അതിന്റെ മാനേജ്‌മെന്റുകള്‍ക്ക് സമ്മാനിക്കുന്നു. ശരിക്കും കുട്ടികളെ ഇത്തരത്തില്‍ വഴി മാറ്റുന്നത് അവരുടെ ആഗ്രഹങ്ങളെയും താത്പര്യങ്ങളെയും മോഷ്ടിക്കല്‍ കൂടിയാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement