ഇത് വിഴിഞ്ഞം സമരമല്ല, ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖത്തെ തൊഴിലാളി സമരം

ലണ്ടന്‍: ബ്രിട്ടനിലെ ഫെലിക്‌സോവ് ചരക്ക് തുറമുഖത്ത് തൊഴിലാളികള്‍ സമരത്തില്‍. രണ്ടായിരത്തോളം വരുന്ന തൊഴിലാളികളാണ് കനത്ത പ്രക്ഷോഭവുമായി രംഗത്ത് ഉള്ളത്.

പത്ത് ശതമാനം വേതന വര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം. നിലവിലെ പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. എട്ട് ദിവസത്തെ പ്രക്ഷോഭത്തിനാണ് ജീവനക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ലിവര്‍പൂള്‍ തുറമുഖത്തും സമാനമായ തൊഴിലാളി പ്രക്ഷോഭം നടക്കുകയാണ്. ഇത് രാജ്യത്തെ അറുപത് ശതമാനം ചരക്കുനീക്കത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്.

Advertisement