റബ്കോയില്‍ ഏക സംഘടനയായ സിഐടിയുവില്‍നിന്നും തൊഴിലാളികളുടെ കൂട്ട രാജി

Advertisement

കോട്ടയം. റബ്കോയിൽ ശബളത്തിനായി സമരം ചെയ്ത തൊഴിലാളികൾ
സിഐടിയുവിൽ നിന്നും രാജിവെച്ചു. 103 തൊഴിലാളികളാണ് രാജിവെച്ചത്.
തൊഴിലാളി പ്രശ്നങ്ങളിൽ നേതൃത്വം ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ്
കന്പനിയിലെ ഏക തൊഴിലാളി സംഘടനയായ സിഐടിയുവിൽ നിന്നും ഇവഡ
രാജിവെച്ചത്.

സിപിഎം നിയന്ത്രണത്തിലുള്ള റബ്കോയിൽ സിഐടിയു മാത്രമാണ് തൊഴിലാളി
യൂണിയനായി ഉള്ളത്. സിപിഎം അനുഭാവികളായത് കൊണ്ട് തന്നെ ആകെയുള്ള 120
തൊഴിലാളികളും സിഐടിയുവിൽ അംഗങ്ങളായിരുന്നു. എന്നാൽ രണ്ട് മാസം
ശബളം മുടങ്ങിയത് അടക്കമുള്ള പ്രശ്നങ്ങളിൽ നേതൃത്വം ഇടപെടാതെ വന്നതോടെയാണ്
ഭൂരിഭാഗം പേരും രാജിവെക്കാൻ തീരുമാനിച്ചത്. ഇന്നലെ 103 രാജികത്ത് ഒപ്പിട്ട് നേതൃത്വത്തിന്
കൈമാറി.. രണ്ട് ദിവസത്തെ ശബളം മുടങ്ങിയതിനെ തുടർന്ന് 75 ദിവസത്തോളം
തൊഴിലാളികൾ സമരം ചെയ്തിരുന്നു. ജില്ല കലക്ടർ ഇടപെട്ടാണ് ഈ പ്രശ്നം കഴിഞ്ഞ
ദിവസം ഒത്ത് തീർപ്പാക്കിയത്. മാധ്യമങ്ങളോട് ശബളം ലഭിക്കാത്ത കാര്യം സംസാരിച്ച
6 തൊഴിലാളികളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഷയത്തിലും നേതൃത്വം ഇടപെടാതെ വന്നതോടെയാണ് തൊഴിലാളികൾ കൂട്ടരാജിയിലേക്ക്
കടന്നത്

Advertisement