ഇങ്ങനെയും ഒരു ഭാര്യ; ഭർത്താവിനെ കാമുകിക്ക് വിവാഹം കഴിച്ച് നൽകി

വിശാഖപട്ടണം: കേൾക്കുന്നവരെല്ലാം മൂക്കത്ത് വിരൽ വച്ച് പോകുന്ന സംഭവമാണിത്. സിനിമാ കഥയെ വെല്ലുന്ന ഈ സംഭവം നടന്നതു തിരുപ്പതിയിലും.

ഒരു സ്ത്രീ തന്റെ ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം കഴിച്ച് നൽകി. തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആന്ധ്രയിലെങ്ങും വൈറലാണ് ഈ വാർത്ത.

സോഷ്യൽ മീഡിയ റീൽസ് താരമാണ് അംബേദ്കർ നഗർ സ്വദേശിയായ കല്ല്യാൺ. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ കല്ല്യാൺ വിവാഹം കഴിച്ചു. ഇവരും റീൽസ് താരങ്ങളാണ്. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വിശാഖപട്ടണത്തിൽ നിന്ന് നിത്യശ്രീ എന്ന പെൺകുട്ടി വിമലയെ തേടി എത്തി.

കല്യാണിൻറെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാൻ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. നിത്യശ്രീയുടെ ആവശ്യം കേട്ട വിമല ഒരു നിർണ്ണായക തീരുമാനം എടുത്തു.

നിത്യശ്രീയെ കല്ല്യാണുമായി ഒന്നിപ്പിക്കാനായിരുന്നു വിമലയുടെ തീരുമാനം എന്നാൽ ഇത് ബന്ധുക്കൾ എതിർത്തു. എന്നാൽ ഒരടി പിന്നോട്ട് ഇല്ലായിരുന്നു വിമല. വിമല തന്നെ മുൻകയ്യെടുത്ത് വിവാഹ ഒരുക്കങ്ങൾ നടത്തി. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

Advertisement