ഈ മാസം 13 ദിവസം ബാങ്ക് അവധി; ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച്‌ സെപ്റ്റംബർ മാസത്തിൽ 13 ദിവസം ബാങ്കുകൾക്ക് അവധിയാണ്.
അവധി ദിവസങ്ങൾ മുൻകൂട്ടി അറിഞ്ഞ് ബാങ്ക് ഇടപാട് നടത്താം. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഉള്ള അവധികൾ അടക്കമാണ് 13 അവധികൾ.

എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആ വർഷത്തെ ബാങ്ക് അവധി ദിനങ്ങൾ തങ്ങളുടെ വാർഷിക അവധി ദിന പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി ദിവസങ്ങളായി പ്രഖ്യാപിച്ച വാരാന്ത്യ അവധികളുംവിവിധ ഉത്സവങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സെൻട്രൽ ബാങ്ക് മൂന്ന് ബ്രാക്കറ്റുകൾക്ക് കീഴിലാണ് അവധിദിനങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നത് – നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്ക്‌സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്‌സ്. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്‌, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കുകൾക്കും ഈ അറിയിപ്പ് പ്രകാരമുള്ള ദിവസങ്ങളിൽ അവധിയായിരിക്കും.

സെപ്റ്റംബർ മാസത്തിൽ കേരളത്തിലെ ബാങ്കുകളുടെ അവധി

സെപ്റ്റംബർ 1 – വ്യാഴം – ഗണേശ ചതുർത്ഥി രണ്ടാം ദിവസം- പനാജിയിൽ ബാങ്കുകൾക്ക് അവധി .
സെപ്റ്റംബർ 4 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 6 – ചൊവ്വ – കർമ്മ പൂജ – റാഞ്ചിയിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 7 – ബുധൻ – ഒന്നാം ഓണം – കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 8 – വ്യാഴം – തിരുവോണം കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 9 – വെള്ളി – ഇന്ദ്ര ജാത്ര സിക്കിമിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 10 – ശനി – രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി – കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 11 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 18 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 21 – ബുധൻ – ശ്രീനാരായണ ഗുരു സമാധി ദിനം – കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
സെപ്റ്റംബർ 24 – നാലാം ശനിയാഴ്ച: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 25 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
സെപ്റ്റംബർ 26 – തിങ്കൾ – നവതാത്രി സ്‌ഥാപ്‌ന ജയ്‌പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.

Advertisement