പ്രതിരോധക്കരുത്ത് വീണ്ടും ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധക്കരുത്ത് ഉയർത്തി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച പിനാക റോക്കറ്റിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി.

രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് റോക്കറ്റ് നിർമ്മിച്ചത്.

കഴിഞ്ഞ രണ്ട് ആഴ്ചയായി റോക്കറ്റിന്റെ ക്ഷമത പരീക്ഷിക്കുന്നതിനായി നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. ബലാസോർ, പൊഖ്രാൻ എന്നിവിടങ്ങളിലായിരുന്നു പരീക്ഷണങ്ങൾ സംഘടിപ്പിച്ചത്. പരീക്ഷണങ്ങളിൽ റോക്കറ്റ് അതിന്റെ മികവ് തെളിയിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതോടെ പ്രതിരോധ ആയുധ നിർമാണത്തിൽ മേക്ക് ഇൻ ഇന്ത്യയുടെ വിജയം

പദ്ധതിയുടെ ഭാഗമായി ഡിആർഡിഒയാണ് പിനാക റോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. 45 കിലോ മീറ്ററാണ് ഇതിന്റെ ദൂരപരിധി. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന റോക്കറ്റുകളുടെ ദൂര പരിധി 35 കിലോ മീറ്റർ ആയിരുന്നു. ഒഡീഷ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മ്യൂണീഷ്യൻസ് ഇന്ത്യ ലിമിറ്റഡ്, നാഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് എന്നിവ ഡിആർഡിഒയുമായി സഹകരിച്ചാണ് പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്.

Advertisement