ചവറ.പെൺകുട്ടിയെ മാനഹാനി വരുത്തിയ മധ്യവയസ്‌കനെ പോക്‌സോ പ്രകാരം പോലീസ് പിടികൂടി. പന്മന മേക്കാട്, ഈരയിൽ വീട്ടിൽ ലോറൻസ് മകൻ ജോയി എന്ന് വിളിക്കുന്ന ജോൺ ലോപ്പസ്(46) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ പരിചയമുള്ള ഇയാൾ കഴിഞ്ഞ മാസം പത്താം തീയതി പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ കെട്ടിപ്പിടിച്ച് മാനഹാനി വരുത്തുകയായിരുന്നു. 24.06.2022 ന് പെൺകുട്ടി മാതാവുമൊത്ത് ചവറ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജോൺ ലോപ്പസ് അറസ്റ്റിലായത്.
ചവറ ഇൻസ്‌പെക്ടർ എ.നിസ്സാമുദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ ജിബി, നൗഫൽ എസ്.സിപിഒ മാരായ തമ്പി, ഉഷ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.