ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ രക്തദാന ദിനാചരണവും രക്തദാനസേന രുപീകരണവും

ശാസ്താംകോട്ട: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക രക്തദാന ദിനാചരണവും രക്തദാനസേന രൂപീകരണവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിൽ രക്തദാനം നടത്തി.ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജി.സുമിത്രൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഹനീഫ അബീസ് അധ്യക്ഷത വഹിച്ചു.

ജില്ലാ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, മുൻ സംസ്ഥാന സെക്രട്ടറി കെ.അശോകൻ, സന്തോഷ് സ്വാഗത്, മേഖലാ ട്രഷറർ ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി എസ്.ശ്രീകുമാർ, ബിജു സോപാനം, മധു ഇമേജ്, വിനോദ് വിട്രോൺ, സതീഷ് തെറുമ്പിൽ, ശ്രീകുമാർ കളേഴ്സ്, അനിത ചിത്രാഞ്ജലി, സച്ചു സനീഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisement