കല്ലുവാതില്‍ക്കല്‍ മല്‍സ്യവാഹനങ്ങള്‍ കൂട്ടിയിടിച്ച് കരുനാഗപ്പള്ളി സ്വദേശി മരിച്ചു


പാരിപ്പളളി :മത്‍സ്യവുമായി വന്ന പിക്അപ് വാഹനങ്ങൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ചിറ്റുമൂല തടായി പടിഞ്ഞാറ്റതിൽ
വീട്ടിൽ അബ്ദുൾ അസീസ് (45)ആണ് മരിച്ചത്.പരുക്കേറ്റ രണ്ട് പേർ  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികില്‍സയിലാണ്.
. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരായ ഷുക്കൂർ, അഖിൽകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ കൊല്ലം – തിരുവനന്തപുരം ദേശീയപാതയിൽ
കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിന് സമീപം കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌
മൽസ്യം കയറ്റി പോകുകയായിരുന്ന പിക് അപ് വാനും തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും മൽസ്യം കയറ്റി കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന പിക് അപ് വാനും  കൂട്ടിയിടിച്ചാണ്  അപകടം.ഇടിയുടെ
ആഘാതത്തിൽ പിക് അപ്പ് വാൻ മറിയുകയും അബുദുൾ അസീസ് വാഹനത്തിനടിയിൽപ്പെട്ടാണ് മരണമടഞ്ഞത്.


ഫയർഫോഴ്സും പൊലീസും എത്തി വാഹനം ഉയർത്തി അബ്‌ദുൾ അസീസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ്
ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പാരിപ്പള്ളി , ചാത്തന്നൂർ
പോലിസ് സ്റ്റേഷനിലെ പോലീസും പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും എത്തിയാണ് വാഹനങ്ങൾ മാറ്റിയത്
മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് കൊടുത്തു.പാരിപ്പള്ളി പോലീസ് കേസ്സെടുത്തു

Advertisement