ചിതറയിൽ പതിനേഴുകാരിയെ നിരന്തരം ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത രണ്ടാനച്ഛൻ അറസ്റ്റിൽ

കൊല്ലം. ചിതറയിൽ പതിനേഴുകാരിയെ നിരന്തരം ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത രണ്ടാനച്ഛൻ അറസ്റ്റിൽ.
ചിതറ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ താമസക്കാരിയെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തര ഇയ്യാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.തുടർന്ന് കുട്ടിയുടെ മാതാവ് ചിതറ പോലീസിൽ പരാതി നല്കുകയായിരുന്നു.

തുടർന്നാണ് ഇയ്യാൾ ഒളിവിൽപോയത് .കൊല്ലം റൂറൽ എസ് പിയുടെ നിർദേശത്തെ തുടർന്ന് കൊട്ടാരക്കര ഡിവൈഎസ്പി സുരേഷ് ആർ ന്റെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ച ചിതറ സിഐ രാജേഷ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കുട്ടികൾക്ക് നേരെയുളള ലൈംഗിക അതിക്രമം തടയൽ. തുടങ്ങി അനുബന്ധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Advertisement