ഗാനരചയിതാവിന് കരുനാഗപ്പള്ളിയില്‍ പഴകിയ ഭക്ഷണം; പൂട്ടിയ ശേഷം തുറന്ന ഹോട്ടല്‍ വീണ്ടുംപൂട്ടി

കരുനാഗപ്പള്ളി .ടൗണിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം വിളമ്പിയതായ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി ടൗണിലെ ഒരു ഹോട്ടൽ, മൂന്നു തട്ടുകടകൾ എന്നിവ അടച്ചു പൂട്ടി. പഴകിയ ആഹാരസാധനങ്ങൾ സൂക്ഷിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്തതുൾപ്പടെ കണ്ടുപിടിച്ച സാഹചര്യത്തിലാണ് കടകൾ അടച്ചു പൂട്ടിയത്.

കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിച്ചു വന്ന ചിമ്മിനി എന്ന ഹോട്ടലാണ് അടച്ചുപൂട്ടിയത്.കഴിഞ്ഞ രണ്ടാഴ്ച മുമ്പ്നടത്തിയ പരിശോധനയിൽ ഈ സ്ഥാപനം അടച്ചു പൂട്ടിയിരുന്നു പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവിനും കുടുംബത്തിനും പഴകിയ ഭക്ഷണം വിളമ്പിയെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് വീണ്ടും അടച്ചു പൂട്ടി.

കരുനാഗപ്പള്ളി സർവ്വീസ് ബാങ്കിനു സമീപവും പോലീസ് സ്റ്റേഷനു സമീപവുമായി പ്രവർത്തിച്ചിരുന്ന മൂന്ന് തട്ടുകടകളും അടച്ചു പൂട്ടി. മൂന്നു തട്ടുകടകളുടെ ഷെഡുകൾ പൊളിച്ചു മാറ്റി.
വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ അനീഷ, മാനസ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെ എച്ച് ഐ മാരായ റെനീഷ, നവീന, അജീഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Advertisement