11 കെ.വി ഇലക്ട്രിക് പോസ്റ്റ് തിരക്കേറിയ പാതയിലേക്ക് നിലംപൊത്തി; കുന്നത്തൂരിൽ വൈദ്യുതി വിതരണം നിലച്ചു

കുന്നത്തൂർ : തിരക്കേറിയ പാതയോരത്തെ 11 കെ.വി ഇലക്ട്രിക് പോസ്റ്റും ലൈനും റോഡിനു കുറുകെ ഒടിഞ്ഞു വീണു.കുന്നത്തൂർ നെടിയവിള ഹോമിയോ ആശുപത്രിക്ക് സമീപം ഇന്ന് രാത്രി ഒൻപതോടെയാണ് സംഭവം.പണിമുടക്കായതിനാൽ വാഹനങ്ങളും തൊട്ടടുത്ത റെസ്റ്റോറന്റിൽ ആളുകളും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ഇന്ന് വൈകിട്ടോടെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇലക്ട്രിക് പോസ്റ്റ് നിലംപൊത്തിയത്.

മര ശിഖരങ്ങളും ഒടിഞ്ഞു വീണിട്ടുണ്ട്.മേഖലയിലെ മറ്റ് നിരവധി പോസ്റ്റുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.റോഡിനു കുറുകെ പോസ്റ്റും ലൈനുകളും വീണതോടെ ഇതുവഴിയുള്ള ഗതാഗതവും കുന്നത്തൂരിൽ വൈദ്യുതി വിതരണം നിലച്ചു.ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും പോലീസും കടമ്പനാട് നിന്നും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Advertisement