കല്ലട. മൺറോതുരുത്തിന് അഭിമാനമായി, പട്ടംതുരുത്ത് വിളയിൽ രാജീവിന്റെയും ദീപയുടെയും മകൾ അളക രാജീവ് നേടിയത്, രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഇരട്ട സ്വർണമെഡലുകൾ.
നിയമ പഠന ഗവേഷണരംഗത്ത്, ഏറ്റവും പ്രശസ്തമായ ബംഗളൂരൂവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ ( NLSIU) നിന്നാണ്,കല്ലടയ്ക്കാകെ അഭിമാനമേകുന്ന വിജയം ഈ മിടു ക്കി സ്വന്തമാക്കിയത്. രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് പോളിസി (MPP)പ്രോഗ്രാമിലെ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റിനുള്ള സ്വർണമെഡൽ അളക കരസ്ഥമാക്കി .യൂണിവേഴ് സിറ്റിയിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള സ്വർണമെഡലും
അളകയെ തേടിയെത്തിയപ്പോൾ നാടിനത് അഭിമാനനിമിഷങ്ങളായി.
കഴിഞ്ഞ ദിവസം കാമ്പസിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സൂര്യകാന്തിൽ നിന്ന് അളക മെഡലുകൾ ഏറ്റുവാങ്ങി.

































