ശാസ്താംകോട്ട: കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ ഒക്ടോബർ 15, 16, 17 തീയതികളിൽ നടന്ന സഹോദയ കലോത്സവത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
27-ഓളം സ്കൂളുകൾ മാറ്റുരച്ച കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പ്’ നേടിയാണ് സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ആതിഥേയരായ സെന്റ് ജോൺസ് സ്കൂൾ ഒന്നാം സ്ഥാനവും, വിമല സെൻട്രൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പും നേടി വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അർപ്പണബോധവും, അധ്യാപകരുടെയും മാതാപിതാക്കളുടെയും ശക്തമായ പിന്തുണയുമാണ് ഈ തിളക്കമാർന്ന വിജയത്തിന് പിന്നിൽ എന്ന് സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു. സ്കൂളിന്റെ ഈ അഭിമാനകരമായ നേട്ടത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളെയും, പരിശീലകരായ അധ്യാപകരെയും, രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ഒക്ടോബർ 22-ാം തീയതി വിപുലമായ അനുമോദന യോഗവും സമ്മാനദാന ചടങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുന്നതാണ്.
































