Home News Local ശാസ്താംകോട്ട കെഎസ്എം ഡിബി കോളേജിന് പ്ലാററിനം സസ്റ്റയ്നബിലിറ്റി പുരസ്‌കാരം

ശാസ്താംകോട്ട കെഎസ്എം ഡിബി കോളേജിന് പ്ലാററിനം സസ്റ്റയ്നബിലിറ്റി പുരസ്‌കാരം

Advertisement

ശാസ്താംകോട്ട:രാജ്യവ്യാപകമായി ഭൗമവാരത്തോടനുബന്ധിച്ച് റിസർച്ച് ഹൈറ്റ്സും ഇ.പി.ടി.ആർ.ഐ യും സംയുക്തമായി സംഘടിപ്പിച്ച ഭാരത് എൻവയോൺമെന്റ് പ്രോഗ്രാമായ ഭാരത് സുസ്ഥിര ക്യാമ്പസ്‌ മിഷൻ 2026 ൽ
ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് ഉന്നത അംഗീകാരമായ പ്ലാറ്റിനം സസ്റ്റയിനബിലിറ്റി പുരസ്‌കാരത്തിനു അർഹത നേടി.

ഈ അംഗീകാരം ക്യാമ്പസിന്റെ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ,വിദ്യാർത്ഥികൾക്കും സമൂഹത്തിനും സുസ്ഥിരതയെപ്പറ്റി നൽകിയ അവബോധ പ്രവർത്തനങ്ങൾ,ഖര,ജൈവ,പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണവും നിർമ്മാർജനവും ഉൾപ്പെടെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.വിദ്യാർത്ഥികളും അധ്യാപകരും സമർപ്പിച്ച നൂതന സുസ്ഥിര ആശയങ്ങളും ഈ നേട്ടത്തിന് വഴിയൊരുക്കി.

ശാസ്താംകോട്ട റംസാർ തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് പകരുന്നതാണ് അംഗീകാരം.കോളേജിന്റെ നേതൃത്വവും,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമവും ചേർന്നാണ് ഈ നേട്ടം സാധ്യമായത്.കോളേജ് എൻഎസ്എസ്,എൻസിസി, ബയോഡൈവേഴ്സിറ്റി,ഭൂമിത്രസേന ക്ലബുകളുടെയും വിവിധ ഡിപ്പാർട്മെന്റ്കളുടെയും സജീവ പങ്കാളിത്തം നേട്ടത്തിന് കാരണമായി.ഈ അംഗീകാരം ഭാവിയിൽ കൂടുതൽ സുസ്ഥിര പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.കോളേജിന് ലഭിച്ച പ്ലാറ്റിനം സുസ്ഥിര ക്യാമ്പസ് അംഗീകാരം, കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ .കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ് അനിൽ കുമാർ ഏറ്റുവാങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here