29.2 C
Kollam
Friday 4th September, 2026 | 06:14:46 PM
Home News Local ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ പ്രവേശനോത്സവം

ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ പ്രവേശനോത്സവം

മൈനാഗപ്പള്ളി:ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.തഴവ രഞ്ജിത്ത് ആർ.കെ മുഖ്യഅതിഥിയായിരുന്നു.വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.പുതുതായി പ്രവേശനം നേടിയ കുട്ടികളെ പുസ്തകങ്ങളും പേനകളും നൽകി സ്വീകരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി,ചവറ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്,ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മെഹറുനീസ,ബീഗം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത്,സന്തോഷ്,വർഗീസ് തരകൻ,സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ബിആർസി കോ ഓർഡിനേറ്റർ പ്രദീപ്,എംപിടിഎ പ്രസിഡന്റ് റഫീന അഹമ്മദ്,സൈജു,ഉണ്ണി ഇലവിനാൽ,സുനീഷ്,രശ്മി രവി,മുഹമ്മദ്‌ സജാദ്,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.