ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

കൊട്ടിയം: ബൈക്ക് യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. കൊട്ടിയം തഴുത്തല സുനില്‍ ഭവനില്‍ സുനില്‍ ക്ലീറ്റസ് (38) ആണ് മരിച്ചത്. തഴുത്തല വൈദ്യശാല മുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം. കൊട്ടിയം ഭാഗത്തുനിന്ന് വന്ന സുനില്‍ ക്ലീറ്റസിന്റെ ബൈക്ക് സൂചക ബോര്‍ഡില്‍ തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ സുനിലിന്റെ മുകളിലൂടെ എതിരെ വന്ന ആഡംബര കാര്‍ കയറിയിറങ്ങി. കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ സുനിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊട്ടിയം നിത്യസഹായമാതാ പള്ളിയില്‍ നടക്കും. ഭാര്യ: രേഷ്മ. മക്കള്‍: ഷെറിന്‍, ഷെറീന. കൊട്ടിയം പോലീസ് കേസെടുത്തു.

Advertisement