ഇസ്രായേലിൽ ഷെൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിന്റെ സംസ്കാരം ഇന്ന്

കൊല്ലം. വടക്കൻ ഇസ്രായേലിൽ ഷെൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിന്റെ സംസ്കാരം ഇന്ന്. വലിയപ്രതീക്ഷയോടെയാണ് ഇസ്രയേലിലേക്ക് കൃഷിപ്പണിക്കായി ബന്ധുക്കള്‍ക്കൊപ്പം നിബിന്‍ കേരളം വിട്ടത്. അതും രണ്ടുമാസം മുമ്പ്. ഷെല്ലാക്രമണത്തില്‍ പരുക്കേറ്റുവെന്നാണ് ആദ്യം പറഞ്ഞത് പിന്നീടാണ് വീട്ടുകരാര്‍ ആ ദുരന്തവാര്‍ത്ത അറിയുന്നത്. അഞ്ചുവയുള്ള മകളെയും ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയേയും വിട്ടാണ് നിബിന്‍യാത്രയായത്.

ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രിയോടെ കൊല്ലത്ത് എത്തിച്ചു. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ഉച്ചയോടെ വാടിയിലെ വീട്ടിൽ എത്തിക്കും. മൂന്നു മണിക്ക് വാടിയിൽ പള്ളിയിൽ ആണ് സംസ്കാരം. ലബനന്‍ അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ക്കുകൂടി പരുക്കേറ്റിട്ടുണ്ട്.

Advertisement