ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം വാടി സ്വദേശി കൊല്ലപ്പെട്ടു

ജറുസലേം: വടക്കൻ ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രണ്ടു മലയാളികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപം വീഴുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് മലയാളികളുടെ ചികിത്സ തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഏട്ടു പേർക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്‍. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് നിബിന്‍ ഇസ്രായേലില്‍ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച്‌ വിവരം കിട്ടിയത്. നിബിന് അഞ്ചു വയസുള്ള മകള്‍ ഉണ്ട്. ഭാര്യ ഏഴു മാസം ഗർഭിണിയാണ്.

സഹോദരനായ ജോസഫും പോള്‍ മെല്‍വിനും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. വടക്കന്‍ ഇസ്രയേലിലെ ഒരു കാര്‍ഷിക ഫാമിലായിരുന്നു മൂവര്‍ക്കും ജോലി.

എന്നാല്‍, എല്ലാ സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ടാണ് നിബിന്റെ വീട്ടിലേക്ക് മരണവാർത്തയുമായി ഫോണ്‍വിളിയെത്തിയത്. ഒരു കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ആ ഫോണ്‍കോള്‍.നിബിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാലുദിവസത്തിനകം ഇന്ത്യയിലെത്തിക്കും. ഇതിനായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവെന്നും നിവിന്‍ പറഞ്ഞു.

ആക്രമണത്തിന് തൊട്ടുമുമ്ബ് നിബിന്‍ പിതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. മേഖലയിലെ സംഘര്‍ത്തെക്കുറിച്ചുള്ള ആശങ്ക മകനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് നിബിന്‍ മറുപടി പറഞ്ഞതെന്ന് വീട്ടുകാർ പറയുന്നു.

Advertisement