അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Advertisement

മൈനാഗപ്പള്ളി.അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്താഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അതിദരിദ്രർക്കായുള്ള മെഡിക്കൽ ക്യാമ്പ് CHC യിൽ നടന്നു.
ക്യാമ്പിൻ്റെ ഉദ്ഘാനം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.പി. എം സെയ്ദ് നിർവ്വഹിച്ചു . അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 72 കുടുംബങ്ങളാണ് ഉള്ളത്. 158 അംഗങ്ങളിൽ 13 പേർ മരണപ്പെട്ടു. 72 അതിദരിദ്രകുടുംബങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ പഞ്ചായത്ത് ചെയ്ത് വരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു സ്വാഗതം ആശംസിച്ചു പദ്ധതി വിശദീകരണം മെഡിക്കൽ ഓഫീസർ Dr. ബൈജു നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം വർഗീസ് തരകൻ, റിസോഴ്സ് പേഴ്സൺ രാഖി, കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി , ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ എന്നിവർ പങ്കെടുത്തു.

Advertisement