ഭാര്യയുമായി അയൽക്കാരന് അവിഹിതബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിച്ചു വീടുകയറി ആക്രമിച്ചയാൾ പിടിയിൽ

Advertisement

കരുനാഗപ്പള്ളി. തൊടിയൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതി പിടിയിൽ തൊടിയൂർ മുഴങ്ങാടി സുധീർ മൻസിൽ സുധീർ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയുമായി അയൽക്കാരന് അവിഹിതബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിച്ചു പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് കമ്പി കൊണ്ട് ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന് പരിക്ക് ഏൽക്കുകയും തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിജു, വൈശാഖ്, ഷാജിമോൻ, സജികുമാർ എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.

Advertisement