സംഘർഷം അന്വേഷിക്കാൻ എത്തിയ കുണ്ടറ പൊലീസിന് നേരെ ആക്രമണം, 4 ഉദ്യോഗസ്ഥർക്ക് പരിക്ക്,വിഡിയോ

കുണ്ടറ. സംഘർഷം അന്വേഷിക്കാൻ എത്തിയ കുണ്ടറ പൊലീസ് സംഘത്തിന് നേരെ ആക്രമണം. 4 പൊലീസുകാർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 7.45 ഓടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. 4 അംഗ സംഘം തമ്മിൽ തല്ലുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്.

പൊലീസിനെ കണ്ട സംഘം തമ്മിൽ തല്ല് നിർത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ് ഐ.മാരായ സുജിത് എസ്, എൻ. സുധീന്ദ്ര ബാബു. സി.പി.ഒ മാരായ, ജോർജ് ജെയിംസ്, സുനിൽ. എ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട് പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement