നഗരസഭയിൽ വികസന സെമിനാർ നടന്നു


കരുനാഗപ്പള്ളി . വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി നഗരസഭയിൽ വികസന സെമിനാർ നടന്നു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ സുനിമോൾ അധ്യക്ഷയായി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഡി രാമാനുജൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, എസ് ഇന്ദുലേഖ, ഡോ പി മീന, റെജി ഫോട്ടോപാർക്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ രവീന്ദ്രൻ പിള്ള, സൂപ്രണ്ട് ഗിരിജ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വിവിധ വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചർച്ചയും പദ്ധതി രൂപീകരണവും നടന്നു.

Advertisement