കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

പരവൂര്‍: കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇരവിപുരം തെക്കുംഭാഗം പള്ളി പുരയിടം കോണ്‍വെന്റ് നഗര്‍-134 ല്‍ ആഞ്ചലോസിന്റെയും സജിനയുടെയും മകന്‍ സോണല്‍ ആഞ്ചലോസ് (21) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ പൊഴിക്കര ചീപ്പ് പാലത്തിനടുത്തായിരുന്നു സംഭവം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പരവൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരി: സോണ.

Advertisement