കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ശൂരനാട്: കുമരംചിറ യുപി സ്‌കൂളിന് സമീപത്ത് നിന്നും 1.350 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊറ്റംകര ബീമാ മനസിലില്‍ ബിന്‍ഷാദിനെ(29) ആണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും ശൂരനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. കൊല്ലം റൂറല്‍ എസ്പി സാബു മാത്യു കെ.എംന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ അഡീഷണല്‍ എസ്പി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫ്.എസ്, ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ് ചിറവൂര്‍, എസ്‌ഐ ബിജു ഹക്ക്, സിപിഒമാരായ സജു, അഭിലാഷ്, വിപിന്‍ ക്ളീറ്റസ്, ശൂരനാട് എസ്‌ഐ ദീപു തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement