മാതാ അമൃതാനന്ദമയി മഠത്തില്‍ ക്രിസ്മസ് ആഘോഷിച്ചു

കരോള്‍ ഗാനങ്ങളും കലാപരിപാടികളുമായി അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. മഠത്തിലെ പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ മാതാ അമൃതാനന്ദമയി ദേവിയും പങ്കെടുത്തു. വിദേശികളടക്കമുള്ള ആശ്രമ അന്തേവാസികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്മസ് രാവില്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. തുടര്‍ന്ന് നടന്ന ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥനയ്ക്കും ഭജനയ്ക്കും നേതൃത്വം നല്‍കിയ മാതാ അമൃതാനന്ദമയി ദേവി തുടര്‍ന്ന് എല്ലാവര്‍ക്കും കേക്ക് പകര്‍ന്നു നല്‍കി.

Advertisement