ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് , വന്ദേ ഭാരത് ഉൾപ്പെടെ അധിക ട്രെയിൻ സർവീസുകൾ അനുവദിച്ചു

ചെന്നൈ.ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് കണക്കാക്കി വന്ദേ ഭാരത് ഉൾപ്പെടെ അധിക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. എംജിആര്‍ ചെന്നൈ സെൻട്രൽ- കോഴിക്കോട് റൂട്ടിലാണ് സ്‌പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചത്. 25ന് പുലർച്ചെ 4.30ന് ചെന്നൈയിൽ നിന്നാരംഭിക്കുന്ന സർവീസ് വൈകിട്ട് 3.20ന് കോഴിക്കോട് എത്തിച്ചേരും.

ഒറ്റ സർവീസ് മാത്രമാണ് സ്‌പെഷ്യൽ വന്ദേ ഭരതിന് ഉള്ളത്. മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസും അനുവദിച്ചിട്ടുണ്ട്. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തും. രാത്രി 10ന് കൊച്ചുവേളിയിൽ നിന്ന് തിരിച്ചു സർവീസ് ആരംഭിക്കുന്ന ട്രെയിൻ 25ന് വൈകിട്ട് 7ന് മൈസൂരിൽ എത്തിച്ചേരും.

Advertisement