പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിലവാരം കുറഞ്ഞ പേപ്പർ , കാക്കനാട് കെപിപിഎസിൽ വിജിലൻസ് പരിശോധന

Advertisement

കൊച്ചി. പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിലവാരം കുറഞ്ഞ പേപ്പർ വാങ്ങി എന്ന പരാതിയെ തുടർന്ന് കാക്കനാട് കെപിപിഎസിൽ വിജിലൻസ് പരിശോധന നടത്തി കോട്ടയം വെള്ളൂർ ന്യൂസ് പ്രിൻറ് ലാബിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ പേപ്പറുകളാണ് ഉപയോഗിക്കുന്നത് എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.പേപ്പർ വാങ്ങാനായി സർക്കാരിൽ നിന്നും കോടിക്കണക്കിന് രൂപ വാങ്ങിയശേഷം നിലവാരം കുറഞ്ഞ പേപ്പർ വാങ്ങിയതിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്നാണ് വിജിലൻസ് കണ്ടെത്തൽ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിലവാരം കുറഞ്ഞ പേപ്പർ വാങ്ങി എന്ന പരാതിയിലാണ് കാക്കനാട് കെ ബി പി എസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത് കാക്കനാട് കെ ബി പി എസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത് നിലവാരം കുറഞ്ഞ പേപ്പറുകൾ അച്ചടിയിൽ ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി തൊഴിലാളികൾ തന്നെ പരാതിപ്പെട്ടിരുന്നു പേപ്പറിന്റെ സാമ്പിളുകൾ വെള്ളൂരിലെ ന്യൂസ് പ്രിൻറ് ലാബിൽ പരിശോധിച്ചപ്പോൾ ഗുണനിലവാരം ഇല്ലാത്തതാണെന്നും കണ്ടെത്തിയിരുന്നു 2018 മുതൽ ഗുണനിലവാരം കുറഞ്ഞ പേപ്പറുകൾ ഉപയോഗിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടവും ഉണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തി ഓരോ തവണയും വൻകിട കമ്പനികളിൽ നിന്ന് പേപ്പർ വാങ്ങുമ്പോൾ അതിൻറെ ഗുണനിലവാരം പരിശോധിച്ചശേഷമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം കെപിപിഎസിൽ ഇത് പാലിച്ചില്ല എന്നും കമ്മീഷൻ നിലപാടിനത്തിൽ കോടികൾ പലരും കൈപ്പറ്റിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് കഴിഞ്ഞവർഷം മാത്രം പാഠപുസ്തകം അച്ചടിക്കാൻ 24.82 കോടി രൂപയുടെ കടലാസ് ആണ് വാങ്ങിയത്. അച്ചടി സമയത്ത് പേപ്പറുകൾ തുടർച്ചയായി പൊട്ടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികളാണ് ഇക്കാര്യം ആദ്യം മാനേജ്മെൻറ് ശ്രദ്ധയിൽപ്പെടുത്തിയത് എന്നാൽ തുടർനടപടികൾ ഉണ്ടാകാതിരുന്നതോടെയാണ് വിഷയം പരാതിയായി സർക്കാരിന്റെ മുന്നിലെത്തുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനുശേഷം ലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം പ്രതിയാക്കി കേസെടുക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്

Advertisement