വസ്തുതരം മാറ്റുന്നതിനു കൈക്കൂലി , രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ പിടികൂടി

ആലപ്പുഴ. വസ്തുതരം മാറ്റുന്നതിനുള്ള അപേക്ഷ ആര്‍ഡിഓ ഓഫീസിലേക്ക് അയക്കുന്നതിന് കൈക്കൂലി വാങ്ങവേ പുന്നപ്രയിലെ രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ ആലപ്പുഴ വിജിലന്‍സ് കൈയോടെ പിടികൂടി.വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും പിടിവീണു.

പുന്നപ്രയിലെ വില്ലേജ് അസിസ്റ്റന്‍റ് എം സി വിനോദ് . ഫീൽഡ് അസിസ്റ്റൻറ് ബി അശോകന്‍ എന്നിവരാണ്ആലപ്പുഴ റേഞ്ച് വിജിലന്‍സ് ഉദ്യോഗസ്ഥര് ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. പുന്നപ്ര സ്ദേശിയായ ഒരു വീട്ടുടമ,

കഴിഞ്ഞ ഓഗസ്റ്റില്‍ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തുന്നതോടെയാണ് സംഭവങങള്ക്ക് തുടക്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഭുമിയുടെ അളവെടുക്കാന‍് രണ്ടു ഉദ്യോഗസ്ഥരും വീട്ടിലെത്തി. അപേക്ഷ ആര്‍ഡിഓ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും അങ്ങോട്ടേക്ക് പെട്ടെന്ന് അയക്കണമെങ്കില്‍ അയ്യായിരം രൂപ തരണമെന്നും ആവശ്യപ്പെട്ടു. വീട്ടുടമ ഇതിന് തയ്യാറായില്ല. പിന്നീട് വിജിലന്സ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷം ഞായറാഴ്ച ഉദ്യോഗസ്ഥരെ വിളിച്ച് ചൊവ്വാഴ് പണം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് പണം കൈമാറുന്പോല്‍ കാത്തിരുന്ന ഉദ്യോഗസ്ഥര് കൈയോടെ പിടികൂടുകായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായില്ല. Dysp Girish p sarathyടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍

Advertisement