വനം വകുപ്പിൻ്റെ റെയ്ഞ്ച് ഓഫീസിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം. വനം വകുപ്പിൻ്റെ തിരുവനന്തപുരം, പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിൽ വിജിലൻസ് പരിശോധന.റെയ്ഞ്ച് ഇൻസ്പെക്ടർക്ക് എതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം. റെയ്ഞ്ച്  ഇൻസ്പെക്ടർ സുധീഷ് കുമാറിനെതിരെ നിരവധി പരാതികൾ തെളിവടക്കം ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് പരിശോധനയ്ക്കായി ഓഫിസിലെത്തിയത്. സുധീഷ് കുമാർ ഇന്ന് ഓഫിസിൽ എത്തിയില്ല.
വിജിലൻസ് സംഘം ഫയലുകൾ പരിശോധിക്കുകയാണ്.
വിശദമായ പരിശോധനക്ക് ശേഷം തുടർനടപടി ഉണ്ടാകും.റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ വിവിധ  ആവശ്യങ്ങൾക്ക് പണം വാങ്ങി എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പൂജപ്പുര യൂണിറ്റിൽ നിന്നുള്ള വിജിലൻസ് സംഘം അന്വേഷിക്കുന്നത്.

Advertisement