ക്രിസ്മസ് ആഘോഷം; പടക്കം പൊട്ടിച്ച തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ച തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ച തര്‍ക്കതില്‍ യുവാവിനെ അക്രമിച്ച പ്രതി പിടിയില്‍. ശക്തികുളങ്ങര സക്കറിയ വില്ലയില്‍ ഡെറിക്ക്(28) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ക്രിസ്മസ് ദിവസം ജോണ്‍ബ്രിട്ടോ പള്ളിക്ക് സമീപമുള്ള ഗ്രൗണ്ടില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതിയുടെ സംഘവും പരാതിക്കാരന്‍ ബെര്‍ലിയുടെ സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഈ വിരോധത്താല്‍ പ്രതിയും പത്തോളം പേരുമടങ്ങിയ സംഘം മാരകയുധങ്ങളുമായി ബെര്‍ലിയുടെ ബന്ധുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബെര്‍ലിയെ ആക്രമിക്കുകയായിരുന്നു.
ടൈല്‍ കഷ്ണം കൊണ്ടുള്ള അടിയില്‍ തലക്കും ചെവിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബെര്‍ലിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശക്തികുളങ്ങര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement