യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ആളെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. ശക്തികുളങ്ങര കൂട്ടുംവാതുക്കല്‍ അനി എന്ന് വിളിക്കുന്ന രാജേഷ്(36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം 6.30-യോടെ മീനത്ത്‌ചേരി കല്ലുംപുറത്ത് വച്ച് പ്രതി പരാതിക്കാരനായ ജോണ്‍സനെ അസഭ്യം പറഞ്ഞു. ഇത് ചേദ്യംചെയ്ത വിരോധത്താല്‍ രാജേഷ് ജോണ്‍സനെ കൈയിലിരുന്ന കുപ്പിഗ്ലാസ് പൊട്ടിച്ച് കുത്തുകയയിരുന്നു. ഷോള്‍ഡറിലും നെഞ്ചിലും കുത്തേറ്റ ജോണ്‍സന്‍ പിന്നീട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് കേസ്സെടുക്കുകയായിരുന്നു.

Advertisement