പോക്സോ കേസില്‍ പിടിയില്‍

Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിലായി. ചെറിയഴീക്കല്‍ പണ്ടാരതുരുത്ത് മാലിശ്ശേരി വീട്ടില്‍ അഭിലാഷ് (22) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് പരിചയം സ്ഥാപിച്ച ശേഷം ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം നടത്തിയതിനാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കുറ്റകൃത്യത്തിന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്സെപക്ടര്‍ ബിജു. വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement