പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും

Advertisement

പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ച് പുനലൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു. പുനലൂര്‍ ഐക്കരക്കോണം എല്‍.പി സ്‌കൂളിന് സമീപം തെക്കേവിള പുത്തന്‍വീട്ടില്‍ രഘു(56)വിനെയാണ് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ നിയമത്തിലേയും വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും കൂടാതെ 15 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ഇരയായ പെണ്‍കുട്ടിക്ക് വിക്റ്റിങ് കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് 3,00,000 രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം കൂടി കഠിന തടവും ശിക്ഷ വിധിച്ചു. 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യുഷന്‍ ഭാഗം തെളിവിലേയ്ക്കായി ഹാജരാക്കി. പുനലൂര്‍ എസ്‌ഐയായിരുന്ന ജെ. രാജീവാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു പുനലൂര്‍ സിഐയായിരുന്ന ബിനു വര്‍ഗീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത്ത് ഹാജരായി.

Advertisement