ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മിച്ചു നല്‍കുന്ന ഗാന്ധിഭവനിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു

Advertisement

പത്തനാപുരം: ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മിച്ചു നല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു. ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടന്‍ ടി.പി. മാധവനടക്കമുള്ളവരുടെയും സാന്നിധ്യത്തില്‍ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. മൂന്ന് നിലകളിലായി 300-ഓളം അന്തേവാസികള്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കാനുള്ള സംവിധാനങ്ങളോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്റനാഷണല്‍ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍, ചീഫ് എഞ്ചിനീയര്‍ ബാബു വര്‍ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തില്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി. എസ്. അമല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement