ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളോളം അലഞ്ഞു നടന്ന മാനസിക അസ്വസ്ഥതയുള്ള അന്യസംസ്ഥാന യുവാവിനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

ശാസ്താംകോട്ട .റെയിൽവേ സ്റ്റേഷൻ, പത്താം വാർഡ് വേങ്ങ പരിസരത്ത് അലഞ്ഞു നടന്ന മാനസിക അസ്വസ്ഥതയുള്ള ആനന്ദകുമാർ ഘോഷ് (38)എന്ന പശ്ചിമബംഗാൾ സ്വദേശിയെ ആണ് തേവലക്കര ഉള്ള സ്നേഹനിലയം അഗതി മന്ദിരത്തിൽ എത്തിച്ചത്. നാലുദിവസങ്ങളായി റെയിൽവേ സ്റ്റേഷന് സമീപമുള്ള വീടുകളിൽ മുഷിഞ്ഞ വേഷത്തിൽ പോയിരിക്കുകയും വീട്ടുകാർക്ക് ശല്യം ഉണ്ടാവുകയും ചെയ്തു ഈ കാര്യം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി വന്ന ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനോജിന്റെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷിനെ വിവരം അറിയിക്കുകയും ഗണേഷും, മനോജും നാട്ടുകാരും ചേർന്ന് കുളിപ്പിച്ചു പുതു വസ്ത്രങ്ങൾ അണിയിച്ച് ശാസ്താംകോട്ട പോലീസിന്റെ സഹായത്തോടെ അഗതി മ ന്ദി ത്തിൽ എത്തിച്ചത്. മനോജും ഗണേശും ചേർന്ന് യുവാവിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നാട്ടുകാരായ രാജേഷ്, രമേശ്, ആൽബിൻ, കുട്ടൻ അഗതിമന്ദിരം മാനേജിംഗ് ഡയറക്ടർ ഫാദർ മനോജ് എന്നിവർ സന്നിഹിതരാ യിരുന്നു.

Advertisement