ചവറയിൽ ടിപ്പർ ഡ്രൈവർ കെ എസ് ആർടിസി ഡ്രൈവറെ മർദ്ദിച്ചു, പരാതി


ചവറ : മറികടക്കുന്നതിൽ തർക്കം ടിപ്പർ ഡ്രൈവർ കെ എസ് ആർടിസി ഡ്രൈവറെ മർദ്ദിച്ചതായി പരാതി.

പത്തനംതിട്ട നിന്നും കൊല്ലത്തേക്ക് സർവീസ് വരവെ ചവറ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം വെച്ച് ഏകദേശം ഉച്ചക്കാണ് അക്രമം. അതേ ദിശയിൽ വരികയായിരുന്ന കെഎൽ 41 ജെ 76 29 നമ്പർ ടിപ്പർ ലോറി കെഎസ്ആർടിസി ബസിന്റെ വലതുഭാഗം ഡ്രൈവർ സൈഡിൽ കൊണ്ടുവന്ന് ബസ്സിൽ തട്ടി നിർത്തി. ടിപ്പർ ലോറിയുടെ ഡ്രൈവർ ഇറങ്ങിവന്ന് ഡ്രൈവറിന്റെ ഡോർ തുറന്നു ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. ഡ്രൈവറുടെ നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയാണുണ്ടായത്.

വിവരം ജീവനക്കാർ പോലീസിൽ അറിയിക്കുകയും തുടർന്ന് ചവറ ഫൗണ്ടേഷൻ താലൂക്ക് ആശുപത്രിയിൽ ഡ്രൈവർ ചികിത്സയ്ക്കായി അഡ്മിറ്റ് ആവുകയും ചെയ്തിട്ടുള്ളതാണ്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റാർക്കും തന്നെ പരിക്കുകൾ ഒന്നുമില്ല.കെഎസ്ആർടിസി ബസിന് ചെറുതായി ഉരസിയ പാടുകൾ ഉണ്ട് മറ്റു തകരാറുകൾ ഒന്നും തന്നെയില്ല .
ഓവർടേക്ക് ചെയ്തത് സംബന്ധമായ വിഷയത്തിലാണ് ലോറി ഡ്രൈവർ അക്രമം നടത്തിയതെന്ന് ബസ് ജീവനക്കാർ പറയുന്നു.

Advertisement