ഡിബി കോളജ് മലയാളവിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാളവിഭാഗം പൂർവ്വ വിദ്യാത്ഥിസംഗമം സംഘടിപ്പിക്കുന്നു. മലയാളവിഭാഗത്തിൽ പഠിപ്പിച്ച അധ്യാപകരും വിവിധ കാലങ്ങളിൽ പഠിച്ച വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒക്ടോബർ 2 ന് രാവിലെ 10 മണി മുതൽ കോളേജ് സെമിനാർ ഹാളിൽ ആണ് പരിപാടി നടക്കുക. ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ആദ്യ ബാച്ചിലെ മലയാളം വിദ്യാർത്ഥിയുമായ ജോൺ സാമുവലിന് അനുമോദനവും യോഗത്തോടനുബന്ധിച്ച് നടക്കും. വിശദ വിവരങ്ങൾക്ക്: 9496822477

Advertisement